Latest NewsIndia

ലോട്ടറിയുടെ വിധി ഇന്ന് അറിയാം; ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകം

ഡല്‍ഹി: ലോട്ടറിയുടെ നികുതി ഏകീകരണം, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളിലുള്ള തീരുമാനം ഇന്നറിയാം. ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടായേക്കും. 33-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് ഡല്‍ഹിയില്‍ ചേരുന്നത്.

ജിഎസ്ടി കൗണ്‍സില്‍ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കേരളം, ഡല്‍ഹി, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ലോട്ടറിയുടെ നികുതി ഏകീകരിക്കുന്ന തീരുമാനത്തിനുളള ശ്രമം ലോട്ടറി മാഫിയയെ സഹായിക്കാനാണെന്നാണ് കേരളം ഉന്നയിക്കുന്ന ആരോപണം. വിശദമായ ചര്‍ച്ച കൂടാതെ തീരുമാനമെടുത്താല്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക്കും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button