Latest NewsHealth & Fitness

ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടോ? എങ്കില്‍ ഈ ജ്യൂസുകള്‍ കഴിക്കൂ

നമ്മുടെ ശരീരത്തിലുണ്ടാകുന്ന അമിതമായ കൊഴുപ്പ് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊഴുപ്പ് മാറ്റാന്‍ പലതരത്തിലുള്ള മരുന്നുകളും കഴിച്ച് കാണും. പക്ഷേ പലതിനും ഫലം ഉണ്ടായിക്കാണില്ല. തെറ്റായ ഭക്ഷണശീലം, വൈകിയുള്ള ഉറക്കം, വ്യായാമക്കുറവ് എന്നിവയാണ് ശരീരത്തില്‍ കൊഴുപ്പ് കൂടാനുള്ള പ്രധാനകാരണങ്ങള്‍. കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് തരത്തിലുള്ള ജ്യൂസുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പച്ച ആപ്പിള്‍ ജ്യൂസ്…

അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് പച്ച ആപ്പിള്‍ ജ്യൂസ്. പച്ച ആപ്പിള്‍ ഫ്ളോറിഡൈസിന്‍, പെക്ടിന്‍, പോളി ഫിനോള്‍ എന്നിവ അടങ്ങിയ ഒന്നാണ്. ഇതു ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യും. കൊഴുപ്പ് കരിച്ച് കളയാനും ഇത് ഏറെ നല്ലതാണ്.

ചീര ജ്യൂസ്…

കൊഴുപ്പ് മാറ്റാന്‍ ഏറ്റവും നല്ലതാണ് ചീര ജ്യൂസ്. ഫൈബര്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായകമാണ്. ആന്റിഓക്സിഡന്റുകളും ഇതില്‍ ധാരാളമുണ്ട്. ഇതിന്റെ ആല്‍ക്കലൈന്‍ സ്വഭാവം ദഹനം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ ഗുണങ്ങളെല്ലാം കൊഴുപ്പ് കളയാന്‍ സഹായിക്കുന്നു.

നാരങ്ങ ജ്യൂസ്…

തടി കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സി അടങ്ങിയ ചെറുനാരങ്ങ തടി കുറയ്ക്കാന്‍ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. ഫ്രീ റാഡിക്കലുകളും ടോക്സിനുകളും കൊഴുപ്പും ബാക്ടീരിയകളുമെല്ലാം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ.

വെള്ളരിക്ക ജ്യൂസ്…

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ജ്യൂസുകളിലൊന്നാണ് വെള്ളരിക്ക ജ്യൂസ്. ധാരാളം മിനറലുകളും വൈറ്റമിനുകളുമുള്ള ഇത് മൂത്ര വിസര്‍ജനം വര്‍ധിപ്പിക്കും. വെള്ളം ശരീരത്തില്‍ അടിഞ്ഞ് കൂടിയുള്ള കൊഴുപ്പ് ഒഴിവാക്കും. ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പും നീക്കം ചെയ്യാനും ഇത് സഹായിക്കും.

നെല്ലിക്ക ജ്യൂസ്…

നാലോ അഞ്ചോ നെല്ലിക്ക ജ്യൂസായി അടിച്ച ശേഷം അല്‍പം നാരങ്ങ നീരും ചേര്‍ത്ത് കുടിക്കുന്നത് കൊഴുപ്പ് മാറ്റാന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ നെല്ലിക്ക ജ്യൂസ് വരണ്ട ചര്‍മ്മം അകറ്റാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button