Latest NewsKuwaitGulf

കുവൈറ്റിലെ എണ്ണകമ്പനിയില്‍ ഡീസല്‍ മോഷണം : പ്രവാസി പിടിയിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിലെ എണ്ണകമ്പനിയില്‍ ഡീസല്‍ മോഷ്ട്ടിച്ച പ്രവാസി പിടിയിൽ. സിറിയന്‍ യുവാവിനെയാണ് ജഹ്‌റ പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണ കമ്പനിയ്ക്ക് മുന്നില്‍ രണ്ടു പേര്‍ ഡീസല്‍ വില്‍പ്പന നടത്തുന്നതു കണ്ട സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.

കമ്പനിയിൽ നിന്നും മോഷ്ടിക്കുന്ന ഡീസൽ ഇയാൾ മറ്റൊരു പ്രവാസിയ്ക്ക് വില കുറച്ച്‌ വില്‍ക്കും. ശേഷം ഇയാള്‍ കരിഞ്ചന്തയില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുകയുമാണ് ചെയ്തിരുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close