Latest NewsIndia

പുല്‍വാമ ഏറ്റുമുട്ടല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​വാ​ന്‍ മ​രി​ച്ചു

ശ്രീ​ന​ഗ​ര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൂടി വീരമൃത്യു വരിച്ചു. ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​യി​ക് സ​ന്ദീ​പ് കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 12-ാം
തീ​യ​തി പു​ല്‍​വാ​മ​യി​ല്‍ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സ​ന്ദീ​പ് കു​മാ​റി​ന് ഗുരുതരാമി പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്പോഴായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് സ​ന്ദീ​പ് കു​മാ​ര്‍. അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി ബ​ന്ധു​ക്ക​ള്‍​ക്ക് മൃതദേഹം വി​ട്ടു​ന​ല്‍​കി.

കഴിഞ്ഞയാഴ്ച കശ്മീരില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതില്‍ 12 പേരും യുപിയില്‍ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button