Latest NewsIndia

പാകിസ്ഥാനെതിരായ മത്സരം; മൗനം വെടിഞ്ഞ് വിരാട് കോഹ്ലി

ന്യൂ​ഡ​ല്‍​ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി. വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​നം പ​റ​യേ​ണ്ട​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രും ബി​സി​സി​ഐ​യു​മാ​ണ്. ആ ​അ​ഭി​പ്രാ​യം എ​ന്താ​ണോ അ​തി​നൊ​പ്പ​മാ​യി​രി​ക്കും ടീ​മൊ​ന്നാ​കെ നി​ല്‍​ക്കു​ക​യെ​ന്ന് കോ​ഹ്‌​ലി അറിയിച്ചു. പു​ല്‍​വാ​മ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്നു​വെ​ന്നും കോഹ്ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാകിസ്ഥാനെതിരെ ഇ​നി ക്രി​ക്ക​റ്റ് ക​ളി​ക്കേ​ണ്ട​തി​ല്ലെ​ന്ന് വ്യക്തമാക്കി മു​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ സൗ​ര​വ് ഗാം​ഗു​ലി, ചേ​ത​ന്‍ ചൗ​ഹാ​ന്‍, ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ് തു​ട​ങ്ങി​യ​വ​ര്‍ മുൻപ് രംഗത്തെത്തിയിരുന്നു. ലോ​ക​ക​പ്പി​ലും പാ​കി​സ്ഥാ​നെ​തി​രെ ക​ളി​ക്കി​ല്ലെ​ന്നും അ​ങ്ങ​നെ ഒ​രു മ​ത്സ​രം വേ​ണ്ടി വ​ന്നാ​ല്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലാ​ണെ​ങ്കി​ല്‍ പാ​കി​സ്ഥാ​ന് മ​ത്സ​ര​ത്തി​ന്‍റെ പോ​യി​ന്‍റും ഫൈ​ന​ലി​ലാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് കി​രീ​ട​വും കി​ട്ടു​മെ​ന്നാ​യി​രു​ന്നു ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ളും ആദ്യം വ്യക്തമാക്കിയിരുന്നത്. എ​ന്നാ​ല്‍, വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന ബോ​ര്‍​ഡ് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ വി​ഷ​യ​ത്തേ​ക്ക​റി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് പ​റ​യ​ട്ടെ എ​ന്നി​ട്ട് മ​റ്റ് കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചിക്കാമെന്നാണ് ബിസിസിഐ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button