Latest NewsIndia

യുദ്ധം വേണ്ട, സമാധാനത്തിനായി അഭ്യര്‍ത്ഥിച്ച് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

യുദ്ധഭീതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സി ആര്‍ പി എഫ് ജവാന്‍ ബാബ്‌ലു സാന്ദ്രയുടെ ഭാര്യ മിത സാന്ദ്ര. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചു വരുന്ന സ്പര്‍ദ്ധയില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ തടവിലുള്ള ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനിനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്നും മിത പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

യുദ്ധ വിരുദ്ധ നിലപാട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍വിമര്‍ശനം നേരിട്ടിരുന്നു, എന്നാല്‍ അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്നു മിത വ്യക്തമാക്കി. അനേകം പേരുടെ ജീവഹാനിക് കാരണമാകുന്ന യുദ്ധത്തിന് പകരം സമാധാനപരമായ ചര്‍ച്ചക്കുവേണ്ടി നേതാക്കള്‍ തയ്യാറാവണമെന്ന് അവര്‍ പറഞ്ഞു. പൗരന്മാരുടെ കൂട്ടക്കുരുതിക്കൊപ്പം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സാമൂഹിക മേഖലകളെ തച്ചുടക്കുന്നതാണ് യുദ്ധം എന്ന് സാന്ദ്ര അഭിപ്രായപ്പെട്ടു.

യുദ്ധം വന്നാല്‍ ജീവന്‍ കൊടുത്തും രാജ്യത്തെ സംരക്ഷിക്കാന്‍ സൈനികര്‍ പ്രതിബദ്ധരാണ്, എന്നാല്‍ അവരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം അവര്‍ പറഞ്ഞു. ഇനി ഒരു യുദ്ധം ഇരു രാജ്യങ്ങളിലും വീണ്ടും നഷ്ടങ്ങളെ ഉണ്ടാക്കും, അനവധി വിധവകളെ സൃഷ്ടിക്കും, കുഞ്ഞുങ്ങള്‍ അനാഥരാകും. ഫെബ്രുവരി 14 ലെ ഭീകരാക്രമണത്തിന് ശേഷം തന്നെ പേടിപ്പിക്കുന്നതായി ഒന്നുമില്ലെന്ന് 6 വയസുകാരിയായ ഒരു മകള്‍ ഉള്ള ഈ ‘അമ്മ പറയുന്നു.

ആധുനിക ചരിത്രത്തില്‍ ബിരുദാനധര ബിരുദമുള്ള സാന്ദ്ര സ്വകര്യ സ്‌കൂളില്‍ അധ്യാപികയാണ്. തന്റെ അഭിപ്രായത്തെ വിമര്‍ശിക്കുന്ന ആര്‍ക്കെങ്കിലും സൈനികരായ കുടുംബാംഗങ്ങള്‍ ഉണ്ടോ എന്ന് അവര്‍ ചോദിക്കുന്നു. വീട്ടിലെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഇരുന്നാണ് പലരും അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതെന്ന് അവര്‍ പറഞ്ഞു. സി ആര്‍ പി എഫ് ജോലി വാഗദാനം ചെയ്തിട്ടുണ്ടെങ്കിലും അത് സ്വീകരിക്കണമോ എന്ന് അവര്‍ തീരുമാനിച്ചിട്ടില്ല. വയസായ ഭര്‍ത്യ മാതാവുള്ളതിനാല്‍ സ്ഥലംമാറ്റമുള്ള ജോലി സ്വീകരിക്കുക ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button