KeralaLatest News

ഇന്ത്യന്‍ സൈനികര്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; മലയാളി യുവാവ് അറസ്റ്റില്‍

 

തൃശൂര്‍: ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. കയ്പമംഗലം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി സുധി(41)യാണ് അറസ്റ്റിലായത്. എസ്.ഐ. കെ.പി. മിഥുന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ കുറിച്ചാണ് സുധി മോശം ഭാഷയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. തുടര്‍ന്ന് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ രൂക്ഷമായ ഭാഷയില്‍ നിരവധി മറുപടികള്‍ വന്നിരുന്നു.

ഇതുസംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചതോടെ കഴിഞ്ഞദിവസം രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും നവമാധ്യമത്തില്‍ അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം ഒരു കാശ്മീരി കവിയുടെ വരികള്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുകയാണ് താന്‍ ചെയ്തതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button