Latest NewsIndia

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം

 

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീതി വിതച്ച് വീണ്ടും പാക് പ്രകോപനം. കശ്മീരിലെ നൗഷേരയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവയ്പ്പിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വലിയ രീതിയിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. കശ്മീരിലെ പൂഞ്ചില്‍ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു. പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയും പാക് സേന വെടിയുതിര്‍ത്തിരുന്നു.

ഉറി മേഖലയില്‍ നടത്തിയ പാക് സേനയുടെ വെടിവയ്പില്‍ ഏഴു നാട്ടുകാര്‍ക്ക് പരിക്കേറ്റു. നൗഷേര, കൃഷ്ണഗട്ടി , ബാലാകോട്ട് , മെന്ദാര്‍ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രണമണവും നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button