Latest NewsIndia

മകന്റെ വിവാഹത്തിന് അംബാനി മുംബൈ പോലീസിന് നല്‍കിയ സമ്മാനം ഇതാണ്

ന്യൂഡല്‍ഹി: അത്യാഡംബരമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ രണ്ടു മക്കളുടേയും വിവാഹം നടത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മകള്‍ ഇഷയുടെ വിവാഹം. ഇഷയുടെ ഇരട്ട സഹോദരനായ ആകാശിന്റെ വിവാഹമാണ് മാര്‍ച്ച് 9ന്. 11 തീയതി വരെ നീണ്ടു നില്‍ക്കുന്ന ആഘേഷങ്ങളില്‍ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്.

വിവാഹത്തോടനുബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഇതിനോടകം തന്നെ പുറത്തു വന്നത്. ആകാശിന്റെ കല്യാണത്തോടനു ബന്ധിച്ച് മുകേഷ് അംബാനി മുംബൈ പോലീസിന് നല്‍കിയ സമ്മാനമാണ് പുതുതായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. 50,000 പലഹാരപെട്ടികളാണ് അംബാനി സമ്മാനമായി നല്‍കിയത്. അതേസമയം മുംബൈ നഗരത്തിലെ മുഴുവന്‍ പോലീസ് സ്?റ്റേഷനുകളിലും സമ്മാനം എത്തിക്കാനും അംബാനി മറന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അംബാനിയുടെ സമ്മാനം ലഭിച്ച വിവരം പല പോലീസ് സ്? റ്റേഷനുകളിലേയും ഉദ്യാഗസ്ഥര്‍ സ്ഥിരീകരിച്ചു. വിവാഹത്തിന് ആകാശിനും വധു ശ്ലാകയ്ക്കും നിങ്ങളുടെ അനുഗ്രഹം തേടുന്നുവെന്നാണ് സമ്മാനപ്പെട്ടികളില്‍ എഴുതിയിരിക്കുന്നത്.

mukesh ambani gift
റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകാശ് വിഹാഹം കഴിക്കുന്നത്

Tags

Post Your Comments

Related Articles


Back to top button
Close
Close