Latest NewsSaudi ArabiaGulf

വിദേശനിക്ഷേപത്തിന് താത്പ്പര്യമുള്ളവരെ സൗദിയിലേയ്ക്ക് ക്ഷണിച്ച് മന്ത്രാലയം

റിയാദ് : വിദേശനിക്ഷേപത്തിന് താത്പ്പര്യമുള്ളവരെ സൗദിയിലേയ്ക്ക് ക്ഷണിച്ച് മന്ത്രാലയം. വിദേശ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സൗദി ഊര്‍ജ്ജ വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. പ്രതിദിനം പത്ത് ലക്ഷത്തോളം ബാരല്‍ പെട്രോളിയം ഉല്‍പന്നങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഒരു ദിവസം എഴുപത് മുതല്‍ എണ്‍പത് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതി വാതകവും രാജ്യം കയറ്റി അയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ സാറ്റോര്‍പ്പ് ആസ്ഥാനവും സദാറ കമ്പനി ഫാക്ടറിയും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വിദേശ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സാഹചര്യമാണ് രാജ്യത്തുള്ളത്. മുഴുവന്‍ നിക്ഷേപകര്‍ക്കും അവസര സമത്വം ഉറപ്പ് നല്‍കുന്നുണ്ട്. സൗദിയിലെ നിക്ഷേപ സാഹചര്യം ഏറ്റവും മികച്ചതാക്കി മാറ്റാന്‍ ഇത് സഹായിക്കും. സൗദി വ്യവസായ മേഖല വൈകാതെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും ഊര്‍ജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button