India

ആറു വയസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ആറുവയസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ ഇന്ദ്രാപുരിയിലുള്ള ജിമ്മില്‍ നടന്ന വെടിവെയ്പ്പിലാണ് കുട്ടി കൊല്ലപ്പെട്ടത്. പ്രിന്‍സ് എന്ന ആറുവയസ്സുകാരനാണ് മരിച്ചത്. ജിമ്മിലെത്തിയ അജ്ഞാതസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം സംഭവത്തില്‍ ജിമ്മിന്റെ ഉടമസ്ഥന്റെ സഹോദരനുമായ മഹേന്ദര്‍ (29) എന്നയാള്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ചികിത്സസിലാണ്.

പോലീസ് വെടിവെയ്പ്പ് നടന്ന സ്ഥലത്തെത്തി പ്രഥമിക അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി.

രാത്രി ഒമ്പത് മണിക്ക് ജിമ്മില്‍ വെടിവെയ്പ്പ് നടന്നതായി ഫോണ്‍ സന്ദേശം വന്നുവെന്നും സംഭവസ്ഥലത്തെത്തിയപ്പോള്‍ ജിമ്മിനകത്തും പുറത്തും വെടിയുണ്ടകള്‍ ചിതറി കിടക്കുന്നതായും പോലീസ് പറഞ്ഞു.  സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button