Latest NewsInternational

ശ്രമകരമായ കു​ഴി​ബോം​ബു​ക​ൾ നീക്കം ചെയ്യാനുറച്ച് ജാ​ഫ്​​ന​​യി​ലെ സ്ത്രീകൾ രം​ഗത്ത്

ഈ ദൗ​ത്യ​ത്തി​ന്​ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്​ ദാ​രി​ദ്ര്യം മാ​ത്ര​മ​ല്ല, അ​ടു​ത്ത ത​ല​മു​റ​ക്ക്​ സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​നു​ള്ള ഭൂ​മി​യൊ​രു​ക്കു​ക​യാ​ണെ​ന്ന ബോ​ധ്യ​മാ​ണ്

കൊ​ളം​ബോ: ശ്രമകരമായ കു​ഴി​ബോം​ബു​ക​ൾ നീക്കം ചെയ്യാനുറച്ച് ജാ​ഫ്​​ന​​യി​ലെ സ്ത്രീകൾ രം​ഗത്ത് .ശ്രീ​ല​ങ്ക​ൻ ആ​ഭ്യ​ന്ത​ര​യു​ദ്ധം കഴിഞ്ഞ് ​10 വ​ർ​ഷം കഴിയു​മ്പോ​ൾ ധാർമികതയുടെ ദൗ​ത്യ​വുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജാ​ഫ്​​ന​യി​ലെ ഒ​രു സം​ഘം വ​നി​ത​ക​ൾ.

ത​മി​ഴ്​​പു​ലി​ക​ൾ യു​ദ്ധ​ത്തി​നായി പാ​കി​യ കു​ഴി​ബോം​ബു​ക​ൾ അ​തി​സാ​ഹ​സി​ക​മാ​യി നീ​ക്കം ചെ​യ്യു​ക​യാ​ണ​വ​ർ. ഹ​ലോ ട്ര​സ്​​റ്റ്​ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക്കു​ കീ​ഴി​ൽ അ​പ​ക​ട​ക​ര​മാ​യ ജോലിയിൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രി​ൽ പ​കു​തി​യി​ലേ​റെ​യും യു​വ​തി​ക​ളാ​ണ്.ഇവരിൽ പ​ല​രും യു​ദ്ധ വി​ധ​വ​ക​ളു​മാ​ണ്.

ഈ ജീ​വ​ൻ പ​ണ​യം​വെ​ച്ചു​ള്ള ഈ ദൗ​ത്യ​ത്തി​ന്​ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്​ ദാ​രി​ദ്ര്യം മാ​ത്ര​മ​ല്ല, അ​ടു​ത്ത ത​ല​മു​റ​ക്ക്​ സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​നു​ള്ള ഭൂ​മി​യൊ​രു​ക്കു​ക​യാ​ണെ​ന്ന ബോ​ധ്യ​മാ​ണ്. ‘ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലും ആ​ദ്യ​മാ​യി ഗ്ര​നേ​ഡ്​ ക​ണ്ടെ​ത്തി​യ​പ്പോ​ഴും ഭ​യ​ന്നു​വെ​ങ്കി​ലും നാ​ളെ ജ​ന​ങ്ങ​ൾ​ക്ക്​ വീ​ണ്ടും വ​ന്ന്​ താ​മ​സി​ക്കാനു ള്ള അ​വ​സ​ര​മാ​ണ്​ സൃ​ഷ്​​ടി​ക്കു​ന്ന​ത്​ എ​ന്ന്​ ആ​ലോ​ചി​ക്കുമ്പോ ​ൾ സം​തൃ​പ്​​തി​യു​ണ്ടെ’​ന്ന്​ ഡീ​മൈ​നി​ങ്​ സം​ഘ​ത്തി​ലെ ഇ​ന്ദി​ര പാ​ർ​ഥ​സാ​ര​ഥി പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button