USALatest News

വിമാനങ്ങൾ അ​ടി​യ​ന്തി​ര​മാ​യി നി​ല​ത്തി​റ​ക്കാ​ന്‍ യു​സ് ഉത്തരവിട്ടു

വാ​ഷിം​ഗ്ട​ണ്‍ : ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ള്‍​ക്കെ​തി​രെ യു​സ് നടപടിയെടുത്തു. പരിശോനയ്ക്കായി വിമാനങ്ങൾ അ​ടി​യ​ന്തി​ര​മാ​യി നി​ല​ത്തി​റ​ക്കാ​ന്‍ യു​സ് ഉത്തരവിട്ടു. മാ​ക്സ് 8 മാ​ക്സ് 9 മോ​ഡ​ലു​ക​ളി​ല്‍​പ്പെ​ട്ട എ​ല്ലാ വി​മാ​ന​ങ്ങ​ളിലും സുരക്ഷാ പരിശോധന നടത്താനാണ് ഉത്തരവ്.

യു​എ​സ് പൗ​ര​ന്‍​മാ​രു​ടെ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ആ​ളു​ക​ളു​ടെ​യും സു​ര​ക്ഷ​യാ​ണ് ത​ങ്ങ​ളു​ടെ പ്ര​ധാ​ന​പ​രി​ഗ​ണ​ന​യെ​ന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ​റ​ഞ്ഞു. ആ​ഡി​സ് അ​ബാ​ബ​യി​ലെ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച പു​തി​യ തെ​ളി​വു​ക​ളു​ടേ​യും ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

157 പേ​ര്‍ മ​രി​ച്ച എ​ത്യോ​പ്യ​ന്‍ വി​മാ​ന​ദു​ര​ന്ത​ത്തി​നു പി​ന്നാ​ലെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട 737 മാ​ക്സ് 8 മോ​ഡ​ല്‍ വി​മാ​ന​ങ്ങ​ള്‍​ക്കെ​തി​രെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടും യു​എ​സും ജ​പ്പാ​നും ഈ ​വി​മാ​ന​ങ്ങ​ള്‍ പ​റ​ക്കാ​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന അ​ഭി​പ്രാ​യ​ത്തി​ലാ​യി​രു​ന്നു. സു​ര​ക്ഷ സം​ബ​ന്ധി​ച്ച്‌ ട്രം​പ് ബോം​യിം​ഗ് കമ്പനി മേ​ധാ​വി ഡെ​ന്നി​സ് മ്യൂ​ള​ന്‍​ബ​ര്‍​ഗു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ര്‍​ശം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ട്രം​പ് ബോ​യിം​ഗ് വി​മാ​ന​ങ്ങ​ള്‍ നി​ല​ത്തി​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളും ഈ ​മോ​ഡ​ല്‍ വി​മാ​ന​ങ്ങ​ള്‍ പ​റ​ത്തു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button