Latest NewsInternational

മുസ്ലീംപള്ളിയില്‍ ഭീകരാക്രമണം; ഭീകരന്‍ ബ്രെന്‍ഡന്‍ കോടതിയില്‍ കാണിച്ച ചിഹ്നത്തിന്‍റെ അര്‍ത്ഥം ഇതാണ്

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീംപള്ളിയില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ബ്രന്‍ഡന്‍ ടെറൻറ് എന്ന 28 കാരന്റെ ഭീകരാക്രമണം എന്നാണ് ന്യുസീലാന്‍റ് സുരക്ഷ വൃത്തങ്ങള്‍ തന്നെ പറയുന്നത്. കോടതിയിൽ കൈ കൊണ്ട് ഇയാൾ വൈറ്റ് മാന്‍ പവര്‍’ ആംഗ്യം കാണിച്ചിരുന്നു. അതെന്താണെന്നായിരുന്നു ലോകം മുഴുവൻ ചർച്ചാവിഷയം ആയത്.

വെളുത്തവര്‍ഗക്കാര്‍ ഒരു വംശമാണെന്നും അവര്‍ ലോകത്ത് ഏത് വര്‍ഗത്തേക്കാള്‍ ഉന്നതരാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. വെളുത്തവര്‍ ലോകത്ത് ഒന്നിക്കണം എന്നാണ് അവരുടെ ആശയം. മുസ്ലീം വിരുദ്ധത, കറുത്തവര്‍ക്കെതിരായ വെറുപ്പ്, ഏഷ്യാക്കാരുമായുള്ള തൊട്ടുകൂടായ്മ എന്നിവ ഇവരുടെ ലക്ഷണമാണ്. ഇവരുടെ അടയാളമായ ചിഹ്നമാണ് ഭീകരന്‍ ഭീകരന്‍ ബ്രെന്‍ഡന്‍ ടെറന്‍റ് കോടതിയില്‍ കാണിച്ചത്.

shortlink

Related Articles

Post Your Comments


Back to top button