KeralaLatest News

ന്യൂസിലാന്റ് ഭീകരാക്രമണം; അന്‍സി അലിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

തൃശ്ശൂര്‍: ന്യൂസീലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഭര്‍ത്താവിന് കൈമാറിയെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്നോ നാളെയോ ആയി എംബാം ചെയ്യുമെന്നും ശേഷം മൃതദേഹം നാട്ടിലേക്കെത്തിക്കുമെന്നും അന്‍സിയുടെ ചെറിയച്ഛന്‍ നൗഷാദ് പറഞ്ഞു. നോര്‍ക്ക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആന്‍സി അലി ബാവയുടെ മൃതദേഹം ന്യൂസീലാന്‍ഡില്‍ സംസ്‌കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സര്‍ക്കാര്‍ ആന്‍സി അലിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്‌കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സര്‍ക്കാര്‍ ആന്‍സിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ ഉറച്ച് പറയുകയായിരുന്നു.

ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ ആന്‍സി, ബ്രെന്റണ്‍ ടാരന്റന്റെ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുല്‍ നാസര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ അക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സിയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button