KeralaLatest News

മണ്ഡല പര്യടനത്തിനിടയിലും മകന്റെ വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ച് പി. ജയരാജന്‍

ഇരിട്ടി: വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്റെ രണ്ടാമത്തെ മകന്‍ ആഷിഷ് രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ തിരിക്കിലായിരുന്നിട്ടും മുഹൂര്‍ത്തം കുറിക്കല്‍ ചടങ്ങില്‍ സജീവമായി തന്നെ പി ജയരാജന്റെ സാനിധ്യം ഉണ്ടായിരുന്നു.

ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയപുരയില്‍ പുരുഷോത്തമന്റേയും മിനിയുടെയും മകള്‍ നിമിഷയാണ് ആഷിഷിന്റെ വധു. വിവാഹം നേരത്തേ ഉറപ്പിച്ചിരുന്നെങ്കിലും തീയതി കുറിച്ചിരുന്നില്ല. ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ഈ ദിവസം കൂത്തുപറമ്പ് മണ്ഡലത്തില്‍ പര്യടനം നടത്തുകയായിരുന്ന ജയരാജന്‍ അവിടെ നിന്നാണ് ചടങ്ങഇല്‍ പങ്കെടുക്കാന്‍ എത്തിയത്. സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജൂണിലാണ് ആഷിഷിന്റേയും നിമിഷയുടേയും വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close