Latest NewsKeralaIndia

വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം, ഗുണ്ടാസംഘാംഗത്തെ മര്‍ദ്ദിച്ച്‌ വഴിയില്‍ ഉപേക്ഷിച്ചു

വൈകിട്ട് കഴക്കൂട്ടം മേനംകുളത്ത് ഉണ്ണിക്കുട്ടനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ടുപോയി.

തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾ പതിവായി തലസ്ഥാനം. ഏറ്റവും പുതിയ സംഭവം കഴക്കൂട്ടം സ്വദേശിയും ഗുണ്ടാസംഘാംഗവുമായ ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ വഴിയില്‍ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ട് ആണ് . മറ്റൊരു ഗുണ്ടയായ രതീഷാണ് ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.ഉണ്ണിക്കൂട്ടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് കഴക്കൂട്ടം മേനംകുളത്ത് ഉണ്ണിക്കുട്ടനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ടുപോയി.

ഇതിൽ സംശയം തോന്നിയ നാട്ടുകാരനാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കഠിനംകുളം പൊലീസ് നടത്തിയ തെരച്ചിലില്‍ കണിയാപുരത്ത് വെച്ച്‌ അവശനിലയില്‍ ഉണ്ണിക്കുട്ടനെകണ്ടെത്തുകയായിരുന്നു.മദ്യം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രതീഷ് ബൈക്കില്‍ വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു എന്ന് ഉണ്ണിക്കുട്ടന്‍ പൊലീസിന് മൊഴി നല്‍കി.ഒരുമാസം മുമ്പാണ് രതീഷ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button