KeralaLatest News

വൻ ലഹരിവേട്ട ; 13 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 13 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ ആന്ധ്രാപ്രദേശി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തും.

ആക്കുളത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും പിടികൂടി.തിരുവനന്തപുരം സ്വദേശി ഷെഫീക്ക്, ഷാജൻ, ഇടുക്കി സ്വദേശികളായ അനിൽ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ഹാഷിഷ് കായൽ ടിണ്ടിഗലിൽ വച്ചാണ് പിടിയിലായവരുടെ ഇന്നോവയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button