Latest NewsKerala

പഴയപോലെയല്ല .. ജനങ്ങള്‍ക്ക് മുന്നിലുളള ചിലരുടെ ഒരു കളിയും വിലപ്പോവില്ല ;  കാത്തിരിക്കുന്നത് ബിജെപിയുടെ വമ്പന്‍ വിജയം – ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: ബി.ജെ.പി അന്‍പത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് ടിപി സെന്‍കൂമാര്‍. ജനങ്ങള്‍ക്ക് വിവരം വച്ചുവെന്നും ഇനി ബി.ജെ.പിയെ ഭിന്നിപ്പിച്ചു തോല്‍പിക്കുന്ന രീതി നടപ്പതല്ലെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന് ജയിക്കാന്‍ പാര്‍ട്ടിക്ക് ഒരു അ‍ഡ്ജസ്റ്റുമെന്‍റിന്‍റെയും ആവശ്യമില്ല.

കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പി അടിക്കുകയാണ്. ഓരോ ബൂത്തിലും മോദിയുടെ നേട്ടങ്ങള്‍ പറയണം അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും സെന്‍കുമാര്‍ തുറന്നടിച്ചു.

എവിടെ സി.പി.എം ഓഫിസ് ഉണ്ടോ അവിടെ പീഡനം ഉണ്ടെന്നും പീ‍ഡനത്തിന്റെ തീവ്രത അളക്കാന്‍ കമ്മിറ്റികളും ഉണ്ടെന്ന് ടി പി സെന്‍കുമാര്‍. സിപിഎമ്മിന്റെ സ്ത്രീ ശാക്തീകരണമെന്നത് അതാണെന്നും അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button