Latest NewsCarsAutomobile

ടാറ്റ കാറുകൾ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ടാറ്റയുടെ കാറുകൾ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. ഏപ്രില്‍ ഒന്ന് മുതല്‍ പാസഞ്ചര്‍ വാഹന നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും 25,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ടാറ്റ മോട്ടോര്‍സ്. വാഹന നിര്‍മ്മാണ ഘടകങ്ങളുടെ വിലകൂടിയതും, സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ച മാറ്റങ്ങളും വാഹന വില വർദ്ധിപ്പിക്കാൻ കാരണമായെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷമിത് രണ്ടാംതവണയാണ് കാറുകളുടെ വില കൂട്ടാന്‍ ടാറ്റ തയ്യാറെടുക്കുന്നത്. വാണിജ്യ വാഹനങ്ങളുടെ വിലയില്‍ മാറ്റങ്ങളില്ല. ടിയാഗൊ, ടിഗോര്‍, നെക്സോണ്‍, ഹാരിയര്‍, ഹെക്സ എന്നിവയാണ് ടാറ്റയുടെ പാസഞ്ചർ കാർ മോഡലുകൾ.

Tags

Post Your Comments


Back to top button
Close
Close