KeralaLatest News

തലസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കണ്ട സംഭവം : അന്വേഷണത്തിന് കേന്ദ്രസേനകളുടെ സഹായം തേടുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കണ്ട സംഭവം, അന്വേഷണത്തിന് കേന്ദ്രസേനകളുടെ സഹായം തേടുന്നു. തലസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും ഡ്രോണ്‍ പറന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് വ്യോമസേന അടക്കമുള്ള കേന്ദ്രസേനകളുടെ സഹായം തേടുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് ഗുരുഡിന്‍ അറിയിച്ചു.

റെയിലല്‍വേ സര്‍വേയുടെ ആവശ്യത്തിനു വേണ്ടിയാണോ ഡ്രോണ്‍ പറത്തിയതെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍; കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം കോവളത്തും തുമ്പ വി എസ് എസ് സി ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും ഡ്രോണ്‍ പറന്നതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പറന്നത് ഡ്രോണ്‍ ആണോ പറന്നതെന്ന കാര്യത്തില്‍ പോലീസിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button