Latest NewsSaudi ArabiaGulf

സൗദിയിൽ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

റിയാദ് : സൗദിയിൽ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. വയനാട്‌ പുതുപ്പാടി സ്വദേശി വള്ളിക്കെട്ടുമ്മല്‍പാറ റഷീദ് (43) ആണ് മരിച്ചത്. റിയാദിൽ നിന്ന് 300 കിലോ മീറ്റർ അകലെ ദവാത്മിയിൽ ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ സ്വദേശി പൗരൻ ഓടിച്ച കാർ വന്നിടിക്കുകയായിരുന്നു. തലക്ക്‌ ഗുരുതര പരുക്കേറ്റ്‌ ദവാത്മി ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ മരണപെടുകയായിരുന്നു. കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നു.

ഭാര്യ : സാബിറ മക്കൾ : റാന ഷെറിൻ, റിയ ഫെബിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button