Latest NewsIndia

ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാന്‍; അതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ശൗചാലയങ്ങളുടെ കാവല്‍ക്കാരനാകുന്നതുവഴി രാജ്യത്തെ വനിതകളുടെ സംരക്ഷകനായി മാറുകയാണെന്നും മോദി പറഞ്ഞു

രണ്ട് ദിവസം മുമ്പ് മോദിയെ ശൗചാലയങ്ങളുടെ കാവല്‍ക്കാരന്‍ എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വിശേഷിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി മഹാരാഷ്ട്രയില്‍ നല്‍കിയത്.

‘ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്. അതിലെനിക്ക് അഭിമാനവുമുണ്ട്. ശൗചാലയങ്ങളുടെ കാവല്‍ക്കാരനാകുന്നതു വഴി ഹിന്ദുസ്ഥാനിലെ കോടിക്കണക്കിന് സ്ത്രീകളുടെ അഭിമാനത്തിന്റെ സംരക്ഷകനായി ഞാന്‍ മാറി’ എന്നായിരുന്നു കോണ്‍ഗ്രസിന് മറുപടിയായി മോദി പറഞ്ഞത്.

ഇത്തരം വിശേഷണങ്ങള്‍ ശുചീകരണ തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും നിങ്ങളുടെ ഇത്തരം അപമാനിക്കലുകള്‍ എനിക്ക് ആഭരണങ്ങളാണെന്നും പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button