KeralaLatest NewsIndia

മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോര്‍ ഒരു ശതമാനം പോലും പ്രവര്‍ത്തിക്കുന്നില്ലെന്നു സൂചന

വെന്റിലേറ്റര്‍ മാറ്റിനോക്കിയെങ്കിലും സ്വയം ശ്വസിക്കാനുള്ള ശ്രമം ഉണ്ടായില്ല.തലച്ചോര്‍ ഒരു ശതമാനംപോലും പ്രവര്‍ത്തിക്കുന്നില്ല.

ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച്‌ പരിക്കേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നു കുട്ടിയെ ചികില്‍സിക്കുന്നഡോക്ടര്‍ പറഞ്ഞു.മെഡിക്കല്‍ ബോര്‍ഡിന്റെ സാന്നിധ്യത്തില്‍ ഇന്നലെ അല്‍പനേരം വെന്റിലേറ്റര്‍ മാറ്റിനോക്കിയെങ്കിലും സ്വയം ശ്വസിക്കാനുള്ള ശ്രമം ഉണ്ടായില്ല.തലച്ചോര്‍ ഒരു ശതമാനംപോലും പ്രവര്‍ത്തിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ അത്ഭുതം പ്രതീക്ഷിക്കുന്നില്ലെന്നു കോലഞ്ചേരി മെഡിക്കല്‍കോളേജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവിഡോക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു. കുട്ടിയുടെ ചികിത്സ ഇതേപടി തുടരാനാണ് മെ‌ഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ കുടല്‍, ഹൃദയം, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദ്രവ രൂപത്തിലുള്ള ഭക്ഷണം ഇന്ന് കൂടുതലായി കൊടുക്കാന്‍ ശ്രമിക്കുന്നു.

രക്ത സമ്മര്‍ദ്ദം മരുന്നുകളുടെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.അതേസമയം, ഏഴ് വയസുകാരനെ മൃഗീയമായി മര്‍ദ്ദിക്കുകയും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്ത പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തി.അരുണിന്റെ ക്രിമിനല്‍ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോള്‍ അരുണിന്റെ കാറില്‍ മദ്യകുപ്പികള്‍ക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button