KeralaLatest NewsIndia

ഏഴുവയസ്സുകാരന്റെ അമ്മയ്ക്ക് സംഭവിച്ചത് ചതിയെന്ന് മുത്തശ്ശി

കൊച്ചി : തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി മരണത്തോട് മല്ലടിക്കുന്ന ഏഴു വയസ്സുകാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.അതെ സമയം കുട്ടിയുടെ അമ്മയെ കുറിച്ച് പറഞ്ഞുകുട്ടിയുടെ അച്ഛന്റെ ‘അമ്മ കരയുകയാണ്. ഈ ലോകം മുഴുവൻ പഴിച്ചാലും അവൾക്ക് കുഞ്ഞുങ്ങളോട് സ്നേഹമില്ലെന്ന് ഞാൻ വിശ്വസിക്കില്ലെന്ന് അവർ പറയുന്നു. മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവള്‍. ഭര്‍ത്താവ് മരിച്ച്‌ ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്ന് വിലക്കി.

പക്ഷെ അവള്‍ പോയി. പോയ അന്നു മുതല്‍ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കില്‍ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു.’ ‘ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ അരുണ്‍ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോള്‍ ഞങ്ങള്‍ തടഞ്ഞതാണ്. ആ ക്രിമിനലുമൊത്തുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ഓര്‍മപ്പെടുത്തി. അവന്‍ മോഹങ്ങള്‍ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവള്‍ കരുതി. എനിക്കവള്‍ മരുമകളായിരുന്നില്ല,

സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച്‌ കൊതി തീര്‍ന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്’. അധ്യാപികയായി വിരമിച്ച ആദ്യ ഭര്‍ത്താവിന്റെ അമ്മ പറയുന്നു.’അധ്യാപികയായി ഒപ്പം പ്രവര്‍ത്തിച്ച സുഹൃത്തിന്റെ മകളാണ്. ചെറിയ പ്രായം മുതല്‍ ആ കുട്ടിയെ അറിയാമായിരുന്നു. മകന്റെ വിവാഹശേഷം വര്‍ക്ക്ഷോപ് നടത്താനാണ് തൊടുപുഴയ്ക്കു പോയത്. സന്തോഷമായാണ് അവര്‍ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷമാണ് ആദ്യത്തെ മോന്‍ ജനിച്ചത്. കുഞ്ഞുങ്ങളുണ്ടാകാന്‍ ചികിത്സ നടത്തിയിരുന്നു. മോന്‍ അവള്‍ക്കു പൊന്നുപോലെയായിരുന്നു.

2 വയസുവരെ പാല്‍ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. അത്രയും വാല്‍സല്യമുള്ള കുഞ്ഞിനെ മറ്റൊരാള്‍ ഉപദ്രവിക്കുന്നതു നോക്കി നില്‍ക്കാനാവുമോയെന്നു ചോദിച്ചേക്കാം. പക്ഷേ നിര്‍ദയനാണ് അരുണ്‍. അവന്റെ ഭീഷണിക്കു മുന്നില്‍ അവള്‍ പതറിയിരിക്കാം.അവളെയും കുഞ്ഞുങ്ങളെയും അരുണ്‍ പട്ടിണിക്കിട്ടിരുന്നു. ശാരീരികമായി ഉപദ്രവിച്ചിരുന്നു. മകന്റെ പെട്ടെന്നുള്ള മരണത്തില്‍ ഞങ്ങള്‍ക്കു സംശയമുണ്ട്. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിയുന്ന ഇളയ കുട്ടിയെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ഇതേ അഭിപ്രായമാണ് യുവതിയുടെ അമ്മയ്ക്കും പറയാനുള്ളത്. ഭർത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ അരുൺ ഇവരോട് അടുത്ത് കൂടിയത്. കുഞ്ഞുങ്ങളെ തനിക്ക് കാണാതിരിക്കാൻ പറ്റുന്നല്ലെന്നും അരുൺ വിശ്വസിപ്പിച്ചു. ഭർത്താവിനോട് സ്നേഹമുള്ള ഭാര്യയായിരുന്നു യുവതിയെന്നും ഇവർ പറയുന്നു. ക്രിമിനൽ ആയ അരുണിന്റെ ആസൂത്രിതമായ പദ്ധതിയായിരുന്നു യുവതിയെ സ്വന്തമാക്കുക എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button