KeralaLatest News

കുമ്മനത്തിന് മുന്നില്‍ പരാതി കെട്ടഴിച്ച് നാട്ടുകാര്‍; ഉചിതമായ പരിഹാരം കാണാമെന്ന് ഉറപ്പ്

തിരുവനന്തപുരം: ഒരുപാട് ജീവനുകള്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.നിരവധി രാഷ്ട്രീയക്കാരോട് ഇക്കാര്യം പറഞ്ഞതാണ്, ആരും ചെവിക്കൊണ്ടില്ല, ഇതിന് പരിഹാരം കാണണം. വലിയവേളി പൗണ്‍ഡ്കടവില്‍ കുമ്മനം എത്തിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞ വാക്കുകളാണിത്.

പൗണ്ട്കടവിലെ റെയില്‍വേ ക്രാസ് മറികടക്കുമ്പോള്‍ നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് പരിഹാരമായി പാലം വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.നിരവധി തവണ ജനപ്രതിനിധികളുടെ മുമ്പില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തയ്യാറാക്കിയ നിവേദനവും കുമ്മനത്തിന് നല്‍കി. വിഷയത്തില്‍ ഉചിതമായ പരിഹാരം കാണാമെന്ന് കുമ്മനം നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. നിരവധി അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button