Latest NewsWomenLife Style

പെണ്‍കുട്ടികള്‍ ലെഗിങ്‌സ് ധരിക്കുന്നത് വിമര്‍ശിച്ചു;ആണ്‍മക്കളുടെ അമ്മ എഴുതിയ കത്ത് വിവാദത്തില്‍

പെണ്‍കുട്ടികള്‍ ലെഗിങ്‌സ് ധരിക്കുന്നത് എന്നും വിമര്‍ശിക്കപ്പെടുന്നത് പതിവാണ്. ക്യാംപസില്‍ പെണ്‍കുട്ടികള്‍ ലെഗിങ്‌സ് ധരിക്കുന്നതിനെതിരെ ഒരമ്മയെഴുതിയ കത്താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മരിയന്‍ വൈറ്റ് എന്ന അമ്മ നോട്ടര്‍ഡാം സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന സ്റ്റുഡന്‍സ് ന്യൂസില്‍ എഴുതിയ കത്താണ് ഏറെ രോഷത്തിനിടയാക്കിയത്. തന്റെ ആണ്‍മക്കള്‍ ഒരു പ്രശ്‌നത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അത് പരിഹസരിക്കാന്‍ ലെഗിങ്‌സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ക്കേ കഴിയൂവെന്നും മരിയന്‍ വൈറ്റ് കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം

“നാല് ആണ്‍മക്കളുടെ അമ്മയായ വിശ്വാസിയായ ഒരു സ്ത്രീയാണ് ഞാന്‍. അടുത്തിടെ മക്കളുമായി കോളജിലെത്തിയപ്പോള്‍ വേദനാജനകമായ ചില കാഴ്ചകള്‍ കണ്ടു. ലെഗിങ്‌സും ഷോര്‍ട്ട് ടോപ്പും ധരിച്ച സ്ത്രീ ശരീരങ്ങളെ അവഗണിക്കാന്‍ ശ്രമിച്ച പരാജയപ്പെടുന്ന ആണ്‍കുട്ടികള്‍. ഇറുകിപ്പിടിച്ച ലെഗ്ഗിങ്‌സുകളും ഇറക്കം കുറഞ്ഞ ടോപ്പുകളുമണിഞ്ഞ പെണ്‍കുട്ടികളുടെ പിന്നാലെയായിരുന്നു അവിടെയുണ്ടായിരുന്ന ആണ്‍കുട്ടികളുടെ കണ്ണ്.ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കാനും അവര്‍ മറന്നില്ല. ഇനിയും ഷോപ്പിങ്ങിനായിറങ്ങുമ്പോള്‍ നിങ്ങള്‍ ആണ്‍മക്കളുള്ള അമ്മമാരെക്കുറിച്ചോര്‍ക്കുക. അപ്പോള്‍ ലെഗ്ഗിങ്‌സിനു പകരം നിങ്ങള്‍ തീര്‍ച്ചയായും ജീന്‍സേ തിരഞ്ഞെടുക്കൂ.”

എന്നാല്‍ കത്തിനെതിരെ ക്യാംപസില്‍ പ്രതിഷേധം ശക്തമായി. തങ്ങളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ് കത്തെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പ്രതിഷേധസൂചകമായി ലെഗ്ഗിങ്‌സ് പ്രൈഡ് ഡേ എന്നൊരു ഡേ തന്നെ അവര്‍ ആചരിച്ചു സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ലെഗ്ഗിങ്‌സ് ധരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് അങ്ങനെയൊരു ദിനം അഭിമാനപൂര്‍വം ആചരിച്ചത്. ലെഗിങ്‌സ് ധരിച്ചു കൊണ്ടു നില്‍ക്കുന്ന പലവിധത്തിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി പങ്കുവച്ചു. ആണ്‍കുട്ടികളും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.

യൂണിവേഴ്‌സിറ്റിലെ മുതിര്‍ന്ന വ്യക്തി നിക്കോള്‍ വാഡിക് പറയുന്നത് ഇങ്ങനെ എന്റെ ശരീരത്തെ സെക്ഷ്വലൈസ് ചെയ്യാനല്ല ഞാന്‍ വസ്ത്രം ധരിക്കുന്നതെന്നാണ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്ന കേറ്റ് ബെര്‍മിങ്ഹാം ലെഗിങ്‌സ് ധരിച്ച ചിത്രം പങ്കുവച്ചുകൊണ്ടാണ് ഡ്രസ്‌കോഡിനെപ്പറ്റിയുള്ള നിലപാടുകള്‍ വ്യക്തമാക്കിയത്. നാഷനല്‍ വുമന്‍സ് ലോ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഡ്രസ്‌കോഡുകളുടെ പേരു പറഞ്ഞ് ഉപദ്രവിക്കപ്പെടുന്നത് കൂടുതലും ബ്ലാക്ക് ഗേള്‍സ് ആണ്.

shortlink

Post Your Comments


Back to top button