KeralaLatest NewsIndia

അരുണ്‍ ഒന്നിലധികം വിവാഹം കഴിച്ചതായി പോലീസ്, ബംഗളുരുവിലെ വനിതാ സുഹൃത്തിന്റെ മരണത്തിലും സംശയം :പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഈ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കേരളാ പോലീസ് കര്‍ണാടക പോലീസിനെ സമീപിക്കും.

തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ച്‌ മൃതപ്രായനാക്കിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ മുമ്പ് ഒരു കൊലക്കേസില്‍നിന്നു രക്ഷപ്പെടുത്തിയത്‌ ഉന്നത പോലീസുദ്യോഗസ്‌ഥന്‍. അതേ കേസില്‍ ഉദ്യോഗസ്‌ഥന്റെ മകനും പ്രതിയായതിനാലാണ്‌ ഉന്നത ഇടപെടലുണ്ടായത്‌. അരുണിന്റെ ആദ്യവിവാഹസല്‍ക്കാരത്തിനിടെ സുഹൃത്തുക്കളുമൊത്ത് വിജയരാഘവനെന്ന യുവാവിനെ ബിയര്‍ കുപ്പികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.തിരുവനന്തപുരം മ്യൂസിയം പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്ലസ്ടുവിനു കൂടെപ്പഠിച്ച പെണ്‍കുട്ടിയുമായി അരുണ്‍ പ്രണയത്തിലായിയിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇതു ചോദ്യംചെയ്ത പെൺകുട്ടിയുടെ അച്ഛനെയും ഇയാൾ മർദ്ദിച്ചു. അരുണ്‍ ഒന്നിലധികം വിവാഹം കഴിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. 2006-ല്‍ മുംബൈയിലെത്തി. പിന്നീട് കാക്കനാട് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ടു റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ആരംഭിച്ചു. അവിടെ വാങ്ങിയ മൂന്ന് പ്ലോട്ടുകള്‍ ഇപ്പോഴും പേരിലുണ്ട്. 2007 ജനുവരിയില്‍ തിരുവനന്തപുരം അമ്പലത്തറ സ്വദേശിനിയെ പത്തനംതിട്ട ഓമല്ലൂര്‍ ക്ഷേത്രത്തില്‍ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ താലികെട്ടി.

ഈ വിവാഹസല്‍ക്കാരത്തിനിടെയാണു വിജയരാഘവന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആറാംപ്രതിയായി. ഇതോടെ ഭാര്യ പിണങ്ങിപ്പോയി. പിന്നീട് ആ ബന്ധമൊഴിഞ്ഞുഇയാളുടെ ഒരു വനിതാസുഹൃത്തിന്റെ മരണവും ദുരൂഹമാണെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഈ യുവതി ബംഗളുരുവില്‍ ആത്മഹത്യ ചെയ്തതായാണു പോലീസ് രേഖകള്‍. ഈ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കേരളാ പോലീസ് കര്‍ണാടക പോലീസിനെ സമീപിക്കും. ആഡംബരജീവിതമാണ് അരുണ്‍ നയിച്ചിരുന്നത്. തിരുവനന്തപുരം പാളയത്തെ ഫെഡറല്‍ ബാങ്ക് മാനേജരായിരുന്ന അച്ഛന്‍, ജഗതിയിലെ കുടുംബവീടിനു മുകളില്‍നിന്നു വീണു മരിക്കുകയായിരുന്നു.

അമ്മ എസ്.ബി.ഐ. ഉദ്യോഗസ്ഥയും ജ്യേഷ്ഠന്‍ സൈനികനുമാണ്. തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിലും കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലുമാണ് അരുണ്‍ പഠിച്ചത്. പ്ലസ്ടു ഫലം വരുന്നതിനു മുൻപേ, അച്ഛന്‍ മരിച്ച ഒഴിവില്‍ കര്‍ണാടകയിലെ ഫെഡറല്‍ ബാങ്കില്‍ ജോലി ലഭിച്ചു. അരുണ്‍ കര്‍ണാടകയിലേക്കു പോയതോടെ ആദ്യ ബന്ധം മുറിഞ്ഞു. 20-ാം വയസില്‍ മദ്യപാനമാരംഭിച്ചു. കര്‍ണാടകയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു താമസം. അവിടെവച്ച്‌ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ബാങ്കിലെത്തി ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ വീട്ടുതടങ്കലിലുമാക്കി. പിന്നീട് ആ പെണ്‍കുട്ടി മരിച്ചതായി അറിഞ്ഞെന്നാണ് അരുണ്‍ പോലീസിനോട് പറയുന്നത്.

തുടര്‍ന്ന് ഇയാൾ ബംഗളുരു വിട്ടു. ഒരുവര്‍ഷത്തിനുശേഷം മലപ്പുറം ഫെഡറല്‍ ബാങ്കില്‍ ജോലിക്കു കയറിയെങ്കിലും രാജിവച്ചു.ബാങ്ക് ജോലിക്കിടെ റിലയന്‍സിന്റെ കേബിളിടുന്ന കരാര്‍ജോലിയും ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോന്നി, റാന്നി, വെള്ളറട എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. അരുണിന്റെ പേരില്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ രണ്ടു കേസും ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ മൂന്നു കേസുമുണ്ട്. കഴിഞ്ഞവര്‍ഷം മേയ് 23-ന് അമ്മാവന്റെ മകന്‍ മരിച്ചതിനേത്തുടര്‍ന്ന് തിരുവനന്തപുരം കമലേശ്വരത്തെ വീട്ടിലെത്തി. അവിടെവച്ചാണു തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത്. സ്‌നേഹം പിടിച്ചുപറ്റാന്‍ ആറുലക്ഷം രൂപ അവരുടെ അക്കൗണ്ടിലിട്ടു.

ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച്‌ തൊടുപുഴയിലെ സിസിലിയാ ഹോട്ടലില്‍ രണ്ടരമാസത്തോളം താമസിച്ചു. പ്രണയത്തിലായെങ്കിലും വിവാഹം ഒരുവര്‍ഷം കഴിഞ്ഞു മതിയെന്നു തീരുമാനിക്കുകയായിരുന്നു. യുവതിയുടെ വീട്ടുകാര്‍ക്കു വിവാഹത്തിനു താത്പര്യമില്ലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രണ്ടു മക്കളുമൊന്നിച്ച്‌ യുവതി കാറില്‍ തിരുവനന്തപുരത്തെത്തി. അന്നു രാത്രി കുടുംബക്ഷേത്രത്തില്‍ താലികെട്ടി. ഇപ്പോള്‍ മൃതപ്രായനായി ആശുപത്രിയില്‍ കഴിയുന്ന മൂത്തമകനെ പേരൂര്‍ക്കട സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. പിന്നീടു തൊടുപുഴയിലെത്തി താമസം തുടങ്ങി. ഇവിടെ വെച്ചായിരുന്നു ക്രൂര മർദ്ദനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button