Latest NewsIndia

ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരും എഞ്ചിനീയര്‍മാരും ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും

ന്യൂഡല്‍ഹി: ആയിരത്തോളം ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരും എഞ്ചിനീയര്‍മാരും ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കാനൊരുങ്ങുന്നു. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ജീവനക്കാർക്കാണ് ശമ്പളം നിഷേധിക്കപ്പെട്ടത്. മൂന്ന് മാസത്തിലേറെയായി പൈലറ്റുമാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഇടപെടാമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പൈലറ്റുമാര്‍ പണിമുടക്ക് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി നിരവധി സര്‍വീസുകള്‍ ഒഴിവാക്കിയിരുന്നു. ഈയിനത്തില്‍ യാത്രക്കാര്‍ക്ക് മാത്രം 3500 കോടി രൂപ കമ്പനി നല്‍കാനുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയുടെ ആകെ ബാധ്യത 1.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button