KeralaLatest News

പ്രളയത്തിന്റെ പേരില്‍ പിരിച്ചെടുത്ത തുക കോണ്‍ഗ്രസും ബിജെപിയും എന്ത് ചെയ്‌തുവെന്ന്‌ വ്യക്തമാക്കണമെന്ന് കോടിയേരി

പ്രളയക്കെടുതിയുടെ പേരിൽ ജനങ്ങളില്‍ നിന്ന‌് സമാഹരിച്ച തുക എങ്ങനെ വിനിയോഗിച്ചുവെന്ന‌് കോണ്‍ഗ്രസും ബിജെപിയും വെളിപ്പെടുത്തണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍. സിപിഐ എം പിരിവിലൂടെയും മറ്റും സമാഹരിച്ച 31 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നല്‍കി. സിപിഐ രണ്ടുകോടി നല്‍കി. എന്നാല്‍ കോണ്‍ഗ്രസ‌് നല്‍കിയത‌് 25,000 രൂപ മാത്രമാണ്. കെപിസിസി 1000 വീട‌് നിര്‍മിച്ചു നല്‍കുമെന്ന‌ാണ‌് പ്രഖ്യാപിച്ചത‌്. എന്നാല്‍ 50 വീടുപോലും നിര്‍മിച്ചിട്ടില്ല. നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അതെവിടെയൊക്കെയാണെന്ന‌് വെളിപ്പെടുത്തണമെന്നും കോടിയേരി പറയുകയുണ്ടായി. പിരിച്ചെടുത്ത പണത്തിന്റെ കണക്കും ആര്‍ക്കെങ്കിലും വീടുനല്‍കിയോ എന്നും ബിജെപിയും വ്യക്തമാക്കണം. ആ പണം പാര്‍ട്ടി ആവശ്യത്തിന‌് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതും പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button