KeralaLatest News

യുവതിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത മധ്യവയസ്‌കനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

പ​യ്യ​ന്നൂ​ര്‍: പയ്യന്നൂരില്‍ മധ്യവയസ്കനെ ട്രെ​യി​നി​ല്‍​നി​ന്നും ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം.​ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്തതിനെ തുടര്‍ന്ന് ഒരുകൂട്ടം യുവാക്കള്‍ ഇയാളെ വണ്ടിയില്‍ നിന്നും തള്ളിയിടുകയായിരുന്നു. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ഗം​ഗാ​ധ​ര​ന്‍ കൊ​ച്ചി​നാ​ണ് (50) ആക്രമണത്തിന്ന ഇരയായത്. ത​ല​യി​ലും മു​ഖ​ത്തും പ​രി​ക്കേ​റ്റ ഇയാളെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ര്‍​ച്ചെ 2.30 ഓ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷന് സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്. മം​ഗ​ലാ​പു​രം കാ​ര്‍​ക്ക​ള​യി​ല്‍ റ​ബ​ര്‍ എ​സ്‌​റ്റേ​റ്റ് തൊഴിലാളിയാണ് ഗം​ഗാ​ധ​ര​ന്‍. വി​ഷു​വി​ന് വീ​ട്ടി​ല്‍​പോ​യി മടങ്ങവെ താന്‍ യാത്ര ചെയ്യുന്ന ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ഉ​റ​ക്ക​ത്തി​ല്‍ ചി​ല​ര്‍ ശ​ല്യം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. തുടര‍്‍ന്ന് ഇവരെ ചോ​ദ്യം ചെ​യ്ത ഗം​ഗാ​ധ​ര​നു​മാ​യി ട്രെ​യി​നി​ല്‍ വാ​ക്കേ​റ്റ​വും നടന്നു. ഇതിനിടെ അ​പ​രി​ചി​ത​രാ​യ ര​ണ്ടു​ യു​വാ​ക്ക​ള്‍ ഇയളെ പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു.

കോ​ഴി​ക്കോ​ട് മു​ത​ല്‍ ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്ന് ഗം​ഗാ​ധ​ര​ന്‍ പ​റ​യു​ന്നു.പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലായ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ഗം​ഗാ​ധ​ര​നെ കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​യി.​

shortlink

Related Articles

Post Your Comments

Related Articles


Back to top button