Latest NewsIndia

സുപ്രീംകോടതി ചീഫ്ജസ്റ്റിനെതിരെ ലൈംഗികാരോപണം : കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സുപ്രീംകോടതി അഭിഭാഷകന്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെയുള്ള ലൈംഗികാരോപണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സുപ്രീംകോടതി അഭിഭാഷകന്‍ രംഗത്ത് എത്തി. മുന്‍ ജീവനക്കാരിയുടെ ലെംഗീകാരോപണകുറ്റം രഞ്ജന്‍ ഗോഗോയ് നിരസിച്ചതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി സുപ്രീംകോടതിയിലെ അഭിഭാഷകന്‍ എത്തിയിരിക്കുന്നത്. അഡ്വക്കേറ്റ് ഉത്സവ് ബെയിനാണ് ഫേസ്ബുക്കിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗൊഗോയിക്കെതിരെ കോടതിയില്‍ വാദിക്കാനും വാര്‍ത്താ സമ്മേളനം വിളിക്കാനും ഒരാള്‍ തനിക്ക് കൈക്കൂലി തന്നെന്നും എന്നാല്‍ താനത് നിരസിച്ചെന്നും ഗൊഗോയിക്കെതിരെ വളരെ ഗൂഢാലോചനയോടെയാണ് ഇത് ആരോപിച്ചതെന്നും ബെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ രണ്ട് തവണ വാഗ്ദാനം നിരസിച്ചപ്പോള്‍ 1.5 കോടി രൂപ വാഗാദാനം ചെയ്തതെന്നും പറയുന്നു.

പിന്നീട് രഞ്ജന്‍ ഗൊഗോയ്യുടെ ഓഫീസില്‍ കൈക്കൂലിയെ കുറിച്ച് വിശദീകരിക്കാന്‍ വെള്ളിയാഴ്ച്ച 7 മണിയോടെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button