Latest NewsIndiaElection Special

ഈ മണ്ഡലങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ഇവിടെ തീപാറും

17 ആം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള് ഫലങ്ങള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നല്‍കുന്നിലെങ്കിലും കേന്ദ്രത്തില്‍ ബി ജെ പിയുടെ തുടര്‍ ഭരണം ഉണ്ടാവും എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. രാജ്യം മുഴുവനായി 543 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവയില്‍ ഏറ്റവും ശ്രദ്ധേയമായ പത്ത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1 . അമേഠി :സ്മൃതി ഇറാനി & രാഹുല്‍ ഗാന്ധി

1998 മുതല്‍ കോണ്‍ഗ്രസിന്റെ കോട്ടയാണ് അമേഠി. എന്നാല്‍ ഇപ്രാവശ്യം ബി ജെ പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിക്ക് സാധ്യത കല്പിക്കപ്പെടുകയും ചെയുന്നുണ്ട്. കഴിഞ്ഞ തവണത്തെ പരാജയത്തിന് ശേഷം കഴിഞ്ഞ 5 വര്‍ഷം അവര്‍ മണ്ഡലത്തില്‍ നടത്തിയ നിരന്തര പ്രചാരണത്തിന്റെയും ഇടപെടലിന്റെയും പരിണിത ഫലം തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നാണ് പറയപ്പെടുന്നത്. മറുവശത്തു ഓരോ പ്രാവശ്യവും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞു വരുന്നതായും കാണാം.

2009 ല്‍ 3 .70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച രാഹുലിന്റെ വോട്ടു 2014ല്‍ കേവലം 1 .07 ആയി കുറഞ്ഞിരുന്നു. തങ്ങളുടെ ശക്തി കേന്ദ്രത്തില്‍ തിരിച്ചടി ഉണ്ടാവുമെന്ന് ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് ബിജെപിയുടെ വാദം . അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടി ആവുക തന്നെ ചെയ്യും. 2017 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി ജെ പി അമേഠിയില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു.

2 . ഭോപ്പാല്‍ : സാധ്വി പ്രഗ്യ സിംഗ് താക്കൂര്‍ & ദിഗ്വിജയ് സിംഗ്

2008 മലേഗോവ് സ്‌ഫോടന പരമ്പരയില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന ആളാണ് പ്രഗ്യ. ജാമ്യത്തില്‍ പുറത്തിറങ്ങിയാണ് അവര്‍ മത്സര രംഗത്ത് വന്നിരിക്കുന്നത് . പ്രഗ്യയുടെ വിജയം ഉറപ്പാക്കാന്‍ ബിജെപി ആഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ദിഗ്വിജയ് സിങിന് വിദിശയില്‍ നിന്നും മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ മുഖ്യമന്ത്രി കമല്‍ നാഥിന്റെ ആവശ്യപ്രകാരമാണ് ഭോപ്പാലില്‍ നിന്നും മത്സരിക്കാന്‍ അദ്ദേഹം തയാറായത് .രണ്ടു പേരും വിവാദപരമായ പരാമര്‍ശങ്ങള്‍ക്ക് പേര് കേട്ടവരായതിനാല്‍ വാക്കുകളിലൂടെയുള്ള യുദ്ധവും ശ്രദ്ധേയമാവും

3 .ലക്‌നൗ: രാജ്നാഥ് സിംഗ് & പൂനം സിന്‍ഹ

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കടുപ്പമേറിയ ഒരു മത്സരം തന്നെയാണ് അഭിമുഖീകരിക്കുന്നത്. ബി ജെ പി ക്കെതിരെ എസ് പി , ബി എസ് പി , ആര്‍ എല്‍ ഡി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യത്തിന്റെ പൂനം സിന്‍ഹയാണ് ഇവിടുത്തെ എതിരാളി. അഭിനേതാവും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യയാണ് ഇവര്‍. മുന്‍കാല മോഡലും അഭിനേത്രിയുമായ ഇവര്‍ ഏപ്രിലില്‍ ആണ് എസ് പി യില്‍ ചേര്‍ന്നത്. പാര്‍ട്ടിക്കും മോദിക്കുമെതിരെ പരസ്യ വിമര്‍ശനം നടത്തി ബി ജെ പിയില്‍ നിന്നും വിട്ടു പോന്ന ആളാണ് സിന്‍ഹ. ഒരു സിന്ധി എന്ന നിലയിലും ഒരു കായസ്ഥ വിഭാഗക്കാരനെ വിവാഹം കഴിച്ചിരിക്കുന്നതിനാലും രണ്ടു ജാതിക്കാരുടെയും വോട്ടു പൂനത്തിനു ലഭിക്കുമെന്നാണ് മഹാസഖ്യത്തിന്റെ കണക്കുകൂട്ടല്‍. എന്നിരുന്നാലും മണ്ഡലത്തില്‍ നിന്നല്ലാത്ത ആളെന്ന നിലയില്‍ ആളുകളുടെ വിശ്വാസം പിടിച്ചു പറ്റുക വിഷമകരമായിരിക്കും. 1991 മുതല്‍ ബി ജെ പി ശക്തി കേന്ദ്രമായ ലക്‌നൗവില്‍ നിന്നാണ് 2009 വരെ അടല്‍ ബിഹാരി വാജ്പേയ് വിജയിച്ചു പോന്നത്. 2014 ല്‍ ആണ് രാജ്നാഥ് സിങ് ഇവിടെ നിന്നും വിജയം കൈവരിച്ചത്.

4 .ബെഗുസരായ് : കന്നയ്യ കുമാര്‍ & ഗിരിരാജ് സിംഗ്

ജവാഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ നിന്നും ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് കന്നയ്യ കുമാര്‍. 2016 ക്യാമ്പസ്സില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ അറസ്റ്റു വരിച്ചതിനു ശേഷം ബി ജെ പി ക്കെതിരെ നിന്നുകൊണ്ട് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാവുകയായിരുന്നു കന്നയ്യ കുമാര്‍. സി പി ഐ യുടെ സ്ഥാനാര്‍ത്ഥിയായ കനയ്യക്കെതിരെ മത്സരിക്കുന്നതു ബി ജെ പി യുടെ ഗിരിരാജന്‍ സിങ്ങും ആര്‍ ജെ ഡിയുടെ തന്‍വീര്‍ ഹസ്സനുമാണ്. ഹിന്ദുത്വ വാദം കൊണ്ടും മുസ്ലിം വിരുദ്ധ വികാരം കൊണ്ടും ശ്രദ്ധേയനാണ് സിംഗ്. ബീഹാര്‍ നിയമസഭാ അംഗമാണ് മറ്റൊരു സ്ഥാനാര്‍ഥിയായ ഹസ്സന്‍.ബെഗുസരായില്‍ നിന്നും മത്സരിക്കുവാന്‍ വിമുഖത കാട്ടിയിരുന്നു സിംഗ്. അദ്ദേഹം കണ്ണ് വച്ചിരുന്ന നവാദ ലോക്‌സഭാ സീറ്റ് മറ്റൊരു കൂട്ടുകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിക്കാണ് എന്‍ ഡി എ വാഗ്ദാനം ചെയ്തത്. പ്രായത്തിന്റെ അനുഭവ ജ്ഞാനമാണോ അതോ യുവത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആണോ ഇവിടെ വോട്ടു നേടുക എന്ന് കണ്ടു തന്നെ അറിയണം.

5 . ജയപ്രദ & അസംഖാന്‍

ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയും എസ്പി സ്ഥാനാര്‍ത്ഥി അസംഖാനും തമ്മിലുള്ള പോരാട്ടം കനത്തതായിരിക്കും. ഒരു ഘട്ടം വരെ ഒരേ പാര്‍ട്ടിയില്‍ ആയിരുന്ന ഇരുവര്‍ക്കുമിടയില്‍ അന്ന് മുതലേ ശത്രുത ഉണ്ടായിരുന്നതാണ്. അമര്‍ സിംഗിന്റെ പാളയത്തില്‍ ആയിരുന്ന ജയപ്രദയെ കടന്നാക്രമിക്കാന്‍ പറ്റുന്ന ഒരു സാഹചര്യവും ഖാന്‍ നഷ്ടപെടുത്താറില്ല. ജയപ്രദ പരസ്യമായി കരയുന്ന അവസ്ഥ വരെ കാര്യങ്ങള്‍ എത്തി. കാക്കി അടിവസ്ത്ര പരാമര്‍ശം കാരണം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും 72 മണിക്കൂര്‍ വിലക്കു നേരിട്ടിരുക്കുകയാണ് അസം ഖാന്‍ . 2004 ലും 2009 ലും രാംപുരില്‍ നിന്നും ജയപ്രദ ജയിച്ചിട്ടുണ്ട്. 9 തവണ ഈ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാസമാജികനാണ് മുസ്ലിം മതവിഭാഗത്തിന്റെ ഏറ്റവും വലിയ വക്താവ് കൂടിയായ അസംഖാന്‍.

6 . പട്‌ന സാഹിബ് :ശത്രുഘ്നന്‍ സിന്‍ഹ & രവി ശങ്കര്‍ പ്രസാദ്

രാഷ്ട്രീയ നിരീക്ഷകരെ അപ്പാടെ ഞെട്ടിച്ചുകൊണ്ടാണ് ബി ജെ പി സ്ഥാനാര്‍ഥി പട്ടികയില്‍ രവി ശങ്കര്‍ പ്രസാദ് ഇടം നേടിയത്. തന്റെ കന്നിയങ്കത്തിന് ഈ അഭിഭാഷകന്‍ ഒരുങ്ങുന്നത് 64 മത്തെ വയസിലാണ്. എതിരാളിയായ സിന്‍ഹ അടുത്തിടെ ബി ജെ പിയില്‍ നിന്നും വിട്ടു പോന്നതാണ്. പട്‌ന നിവാസികളായ ഇരുവരും മികച്ച പ്രസംഗികരും കായസ്ഥ സമുദായകരുമാണ്. ഇത്രയും അനുകൂല ഘടകങ്ങള്‍ ആര്‍ക്കൊപ്പം നില്കുമെന്നത് കണ്ടറിയണം.

7 . ഉത്തര മുംബൈ :ഊര്‍മിള മറ്റോണ്ട്കര്‍ & ഗോപാല്‍ ഷെട്ടി

വെള്ളിത്തിരയുടെ താരത്തിളക്കത്തില്‍ നിന്നുമാണ് ഊര്‍മിള തെരെഞ്ഞെടുപ്പ് ഗോദയിലേക്കു കാലെടുത്തു വയ്ക്കുന്നത്. മാര്‍ച്ചില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന നടിക്ക് മുന്‍പ് ഗോവിന്ദ പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ സീറ്റ് നല്‍കുകയായിരുന്നു. 5 തവണ ഈ മണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ബി ജെ പി മുതിര്‍ന്ന നേതാവും യുപി ഗവര്‍ണരും ആയ റാം നായിക്. ബി ജെ പി യുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കുവാന്‍ വേണ്ടിയാണു മണ്ഡലത്തില്‍ ഗോവിന്ദയെ കോണ്‍ഗ്രസ് 2004 ല്‍ ഇറക്കിയത്. വിജയിച്ചെങ്കിലും 2008 ഓടെ അദ്ദേഹം രാഷ്ട്രീയം വിട്ടു. 2009 ല്‍ കോണ്‍ഗ്രസിന്റെ തന്നെ സഞ്ജയ് നിരുപം വിജയിച്ച ഈ മണ്ഡലം പക്ഷെ 2014 ലെ തെരെഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ഗോപാല്‍ ഷെട്ടി പിടിച്ചെടുത്തു. പാതിവഴിയില്‍ തങ്ങളെ കൈവിട്ട ഗോവിന്ദയുടെ മേഖലയായ സിനിമയില്‍ നിന്നും ആണ് ഉര്‍മിളയും വരുന്നതെന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നത് നോക്കേണ്ടിയിരിക്കുന്നു.

8 .തൂത്തുകൂടി: തമിഴ്സായി സൗന്ദര്യാരാജന്‍ & കനിമൊഴി

കരുത്തരായ രണ്ടു വനിതകളുടെ ഏറ്റുമുട്ടലിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിക്കുക. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ എന്ന നിലയിലും ഈ പോര് ശ്രദ്ധേയമാകുന്നു. അന്തരിച്ച ഡി എം കെ നേതാവ് കരുണാനിധിയുടെ മകളും ഇപ്പോഴത്തെ പാര്‍ട്ടി പ്രസിഡന്റ് എം കെ സ്റ്റാലിന്റെ സഹോദരിയുമാണ് കനിമൊഴി. അതെ സമയം കോണ്‍ഗ്രസിന്റെ നേതാവ് കുമാരി ആനന്ദത്തിന്റെ മകളാണ് ബി ജെ പി പ്രസിഡന്റ് കൂടിയായ തമിഴ്സായി. എ ഐ എ ഡി എം കെ യുടെ വോട്ടും ബി ജെ പി തങ്ങള്‍ക്കായി പ്രതീക്ഷിക്കുന്നു. എന്നാല്‍ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പോരാട്ടങ്ങളും തുടര്‍ന്നുണ്ടായ കൂട്ടകുരുതിയും ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക തന്നെ ചെയ്യും. ഭരണ വിരുദ്ധ വികാരമാണ് ഇവിടെ അലതല്ലുന്നത്.

9 . ശിവഗംഗ: എച് രാജ & കാര്‍ത്തി ചിദംബരം

ദക്ഷിണ തമിഴ്‌നാട്ടിലെ ഈ മണ്ഡലത്തില്‍ നിന്നുമാണ് ചിദംബരം 1984 മുതല്‍ 7 തവണ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആ മണ്ഡലത്തില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തിയും മത്സരിക്കുന്നു എന്നത് കൗതുകമുണര്‍ത്തുന്നു. എതിരാളിയായ ബി ജെ പി ദേശിയ സെക്രട്ടറി രാജ ദിനകാരന്റെ എ എം എം കെ പാര്‍ട്ടി സ്ഥാനാര്‍ഥിയായിട്ടാണ് നില്കുന്നത്. ഇരുവരും മണ്ഡലത്തില്‍ നിന്നുള്ളവരാണ് എന്നതിന് പുറമെ, വലിയ രാഷ്ട്രീയ സഖ്യത്തിന്റെ പിന്തുണയോടും കൂടിയാണ് മത്സരിക്കുന്നത്.കുടിവെള്ള ക്ഷാമം , അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറവ്, തൊഴില്‍ ഇല്ലായ്മ തുടങ്ങി അനവധി പ്രശ്‌നങ്ങള്‍ ഇവിടുത്തെ ജനങ്ങളെ അലട്ടുന്നു.

10 .കന്യാകുമാരി :പൊന്‍ രാധാകൃഷ്ണന്‍ & എച് വസന്ത കുമാര്‍

2014 ബി ജെ പി വിജയിച്ച ഏക മണ്ഡലമെന്ന നിലയിലും ഇവിടുത്തെ തന്നെ നിവാസികള്‍ തമ്മില്‍ മത്സരിക്കുന്നു എന്ന നിലയിലും മണ്ഡലം ശ്രദ്ധേയമാണ്. പോളിങ് പ്രവചനങ്ങള്‍ എല്ലാം രാധാകൃഷ്ണന് അനുകൂലമാണെങ്കിലും ജാതി ഘടകം ഒരു പക്ഷെ വസന്ത കുമാറിന് അനുകൂലമാകും. അദ്ദേഹം കൊണ്ട് വന്ന എനായം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രൊജക്റ്റ് തുറമുഖ മേഖലയില്‍ എതിര്‍പ്പ് നേരിടുന്നു വോട്ടു ചോര്‍ച്ചക് കാരണമായേക്കും. 1 ലക്ഷത്തില്‍ പരം മല്‍സ്യ ബന്ധന തൊഴിലാളികള്‍ തങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു.

ഈ പോരാട്ടം ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമോ എന്ന് കണ്ടറിയാം.

shortlink

Related Articles

Post Your Comments


Back to top button