International

ഇന്ത്യൻ‌ പടക്കപ്പലുകൾ ചൈനയിൽ

ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ചൈനീസ് തുറമുഖത്ത് എത്തിയത്

ബെയ്ജിങ്: ഇന്ത്യൻ പടക്കപ്പലുകൾ ചൈനയിൽ . രണ്ട് ഇന്ത്യന്‍ പടക്കപ്പലുകള്‍ ചൈനയിലെത്തി.
നയുദ്ധത്തിനുവേണ്ടിയല്ല പകരം ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ചൈനീസ് തുറമുഖത്ത് എത്തിയത്. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ശക്തി എന്നീ എന്നീ പടക്കപ്പലുകളാണ് ചൈനയുടെ കിഴക്കന്‍ തുറമുഖമായ ഖിന്‍ദാവോയിലെത്തിയത്.

കൂടാതെ ഫ്ളീറ്റ് റിവ്യൂവിൽ ഇന്ത്യയ്ക്ക് പുറമെ മേഖലയിലെ ഒരുഡസനോളം രാജ്യങ്ങള്‍ ചൈനയുടെ പീപ്പിള്‍സ് ആര്‍മി നേവിയുടെ അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 22 മുതല്‍ 25 വരെയാണ് പരിപാടികള്‍ നടക്കുക.

കൂടാതെ ചൈന ഫ്‌ളീറ്റ് റിവ്യു തങ്ങളുടെ സ്വന്തം നാവികസേനാ ശക്തി പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയാണ് നടത്തുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി നിലവില്‍ വന്നിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button