Latest NewsKerala

നടി രജിഷ വിജയന് ഷൂട്ടിങ്ങിനിടെ പരിക്ക്

കൊച്ചി: നടി രജിഷ വിജയന് ഷൂട്ടിങ്ങിനിടയില്‍ വീണ് പരിക്കേറ്റു. രജിഷ നായികയാകുന്ന ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം. ഷൂട്ടിങ്ങിനിടെ സൈക്ലിംഗ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ വീണത്. കാലില്‍ പരിക്കേറ്റ രജിഷയെ ഉടന്‍ തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

അപകടത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവച്ചു. കട്ടപ്പന നിര്‍മല്‍ സിറ്റിയിലായിരുന്നു ഷൂട്ടിങ്ങ്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കന്ന ചിത്രത്തില്‍ ആലിസ് എന്ന ഒരു സൈക്ലിംഗ് താരമായാണ് രജിഷ ചിത്രത്തില്‍ വേഷമിടുന്നത്. പി ആര്‍ അരുണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button