Latest NewsMobile PhoneTechnology

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : കിടിലൻ ഫോൺ അവതരിപ്പിച്ച് റിയല്‍മീ

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന പുതിയ മോഡൽ സ്മാർട്ട് ഫോൺ റിയല്‍മീ സി2 അവതരിപ്പിച്ചു. 2018 സെപ്റ്റംബറില്‍ കമ്പനി പുറത്തിറക്കിയ എന്‍ട്രിലെവൽ ഫോണായ സി1ന്റെ പുതിയ മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

REAL ME C2

6.1 ഇഞ്ച് എച്ച്‌ഡി സ്‌ക്രീൻ, 3 എംപി, 2 എംപി പിൻക്യാമറ, 5 എംപി എഐ സെല്‍ഫി ക്യാമറ, 4ജി എല്‍ടിഇ സപ്പോര്‍ട്ട്, 4000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റിയല്‍മീ സി2 ലഭ്യമാക്കുക. 2 ജിബി റാം, 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മോഡലിന് 5999 രൂപയും, 3ജിബി റാം, 32ജിബി മോഡലിന് 7999 രൂപയുമാണ് വില.

REAL ME C2 3

മെയ് 15 ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഫോണിന്റെ വിൽപ്പനയ്ക്ക് തുടക്കമിടുക. . ജിയോയ്‌ക്കൊപ്പം ചേര്‍ന്ന് 5300 രൂപയുടെ ഓഫര്‍ ആനുകൂല്യങ്ങളും ലഭ്യമാക്കും. സ്റ്റോറുകളില്‍ ഇതോടൊപ്പം തന്നെ വില്‍പ്പന തുടങ്ങുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button