Latest NewsMobile PhoneTechnology

ഈ മോഡൽ ഫോണിന്റെ സ്പൈഡര്‍മാന്‍ എഡിഷനുമായി റിയല്‍മി

അടുത്തിടെ പുറത്തിറങ്ങിയ മാർവെലിന്റെ ഏറ്റവും പുതിയ ചിത്രം സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമുമായി സഹകരിച്ച് റിയല്‍മി എക്സ് സ്പൈഡര്‍മാന്‍ എഡിഷന്‍ ചൈനയിൽ അവതരിപ്പിച്ചു. നിലവിലുള്ള റിയല്‍മി എക്സ് പതിപ്പില്‍ നിന്നും കാര്യമായ മാറ്റങ്ങൾ ഒന്നും സ്പൈഡര്‍മാന്‍ എഡിഷനിലില്ല. REAL ME X SPIDER MAN EDITON

പേള്‍ വൈറ്റ് നിറത്തിലുള്ള ബാക്ക് പാനൽ, സ്പൈഡര്‍മാന്റെ മുഖം പതിച്ച ചുവന്ന ഫോണ്‍ കെയ്സ്, പ്രത്യേകം തയ്യാറാക്കിയ സ്പൈഡര്‍മാന്‍ തീമുകള്‍ എന്നിവയാണ് റിയല്‍മി എക്സ് സ്പൈഡറിലെ പ്രത്യേകതകൾ. ജൂലായ് 9 മുതല്‍ റിയല്‍മി എക്സ് സ്പൈഡര്‍മാന്‍ എഡിഷന്‍ പണിയില്‍ എത്തും. റിയല്‍മി പോപ്പ് അപ്പ് ക്യാമറയുമായി അവതരിപ്പിച്ച ആദ്യ ഫോണാണ് റിയല്‍മി എക്സ്. എട്ട് ജിബി റാം ശേഷിയും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉളള ഫോണിന് 799 യുവാന്‍ (ഏകദേശം 18,063 രൂപ )ആണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button