KeralaLatest News

കെഎസ്ആര്‍ടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു മരണം

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേയ്ക്ക് പോയ സംഘത്തിന്റെ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ കളിച്ചു കുളങ്ങരയിലാണ് അപകടം നടന്നത്. വിജയകുമാര്‍(30), ബിനീഷ് (30), പ്രസന്ന (48) എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്ത് ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് കണ്ണൂരിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. തിരുവനന്തപുരത്തേയ്ക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു കുട്ടി ഉള്‍പ്പെടെ 11 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെഎസ്ആര്‍ടി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button