KeralaLatest News

മുടങ്ങിയ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് തടസ്സപ്പെട്ട് സര്‍വീസുകള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. കമ്പനി സിഎംഡി അസ്വനി ലൊഹാനിയാണ് ഇ്ക്കാര്യം അറിയിച്ചത്. സര്‍വര്‍ തകരാര്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്നും അവര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നര മുതലാണ് സര്‍വര്‍ തകരാറിലായിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ആഭ്യന്തര രാജ്യാന്തരര സര്‍വീസുകള്‍ തടസ്സപ്പെട്ടത്. മുംബൈയിലും, ഡല്‍ഹിയും കൊച്ചിയിലുമൊക്കെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇതോടെ വിദേശത്തേയ്ക്ക് വരെ പോകേണ്ട യാത്രക്കാര്‍ വരെ പ്രതിഷേധവുമായി രംഗത്തെത്തി. ആറുമണിക്കൂറിനു ശേഷമാണ് സര്‍വര്‍ തകരാര്‍ പരിഹരിച്ചത്. സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് 119 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷവും സമാനമായ കാരണത്താല്‍ എയര്‍ ഇന്ത്യയുടെ സര്‍വീസ് തടസ്സപ്പെട്ടിരുന്നു. ഇപ്പോള്‍ സര്‍വര്‍ തകരാര്‍ പരിഹരിച്ചുവെങ്കിലും സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button