KeralaLatest News

തെച്ചിക്കോട്ടു രാമചന്ദ്രനായി കളക്ടറുടെ പേജില്‍ ആനപ്രേമികളുടെ പ്രതിഷേധം ഇരമ്പുന്നു

തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് സര്‍ക്കാര്‍ ഇടപെട്ട് നീക്കിയെന്ന ആന ഉടമകളുടെ വാദം കളക്ടര്‍ അംഗീകരിച്ചിട്ടില്ല

തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടു രാമചന്ദ്രനെ എഴുന്നിള്ളിക്കാന്‍ അനുവദിക്കില്ലെന്ന ജില്ലാ കളക്ടര്‍ കളക്ടര്‍ ടി വി അനുപമയുടെ തീരുമാനം ആനപ്രേമികളുടെ ഇടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. രാമനില്ലാതെ ഒരു പൂരം ഞങ്ങള്‍ക്കില്ലെന്നും മറ്റു കമറ്റുകളിട്ട് കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ഇരമ്പുകയാണ്. സേവ് രാമന്‍ എന്ന ഹാഷ് ടാഗോടെയാണ് പ്രതിഷേധം.

‘രാമന്‍ ഞങ്ങളുടെ വികാരമാണ്’, ‘അവനില്ലാതെ ഒരു പൂരം ഞങ്ങള്‍ക്കില്ല’ ‘രാമന്റെ വിലക്ക് നീക്കണം’ എന്നൊക്കെയുള്ള കമന്റുകളാണ് കളക്ടറുടെ പേജിലിട്ടിരിക്കുന്നത്.

തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് സര്‍ക്കാര്‍ ഇടപെട്ട് നീക്കിയെന്ന ആന ഉടമകളുടെ വാദം കളക്ടര്‍ അംഗീകരിച്ചിട്ടില്ല . തുടര്‍ന്ന് നട്ടിയ തൃശ്ശൂര്‍ പൂരം അവലോകന യോഗത്തില്‍ വലിയ പ്രതിഷേധമാണ് ആആനയുടമകളുടെ ഭാഗത്തു നിന്നുണ്ടായത്. വിലക്ക് നീക്കിയില്ലെങ്കില്‍ പൂരത്തില്‍ നിന്ന് മുഴുവന്‍ ആനകളെയും പിന്‍വലിക്കുമെന്നാണ് ആനയുടമകള്‍ പറയുന്നത്. അതേസമയം വിഷയത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ചീഫ് വൈല്‍ഡ് ലൈവ് വാര്‍ഡന്‍ എഴുന്നള്ളിപ്പുകളില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ആനയുടമകള്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ വിലക്ക് നീക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപ്പായില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും രാമചന്ദ്രന് പൂര്‍ണവിലക്കേര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button