Latest NewsUAEGulf

യു.എ.ഇയില്‍ 75 കാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

റാസ് അല്‍ ഖൈമ• 14 കാരിയായ മകളെ സ്കൂളില്‍ വിടാന്‍ പോകുകയായിരുന്ന 75 കാരനായ എമിറാത്തിയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. റാസ്‌-അല്‍-ഖൈമയില്‍ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറില്‍ ഉണ്ടായിരുന്ന കൗമാരക്കാരിയായ പെണ്‍കുട്ടിയ്ക്കും 20 കാരനായ ഡ്രൈവര്‍ക്കും നിസാര പരിക്കുകള്‍ പറ്റിയതായി റാസ് അല്‍ ഖൈമ പോലീസ് അറിയിച്ചു.

ഇടിയുടെ ശക്തമായ ആഘാതത്തില്‍ വൃദ്ധനായ മനുഷ്യന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

രാവിലെ 7.40 ഓടെയായിരുന്നു സംഭവം. ട്രാഫിക് പട്രോളുകളും നാഷണല്‍ ആംബുലന്‍സുകളും പാരാമെഡിക്കല്‍ സംഘങ്ങളും രക്ഷാ സംഘങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാളുടെ മകളെയും രണ്ടാമത്തെ കാറിന്റെ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button