KeralaLatest News

വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായി പരാതി

കണ്ണൂര്‍ : വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായി പരാതി. കണ്ണൂര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വിമാനത്താവളത്തിലെ ആഭ്യന്തരടെര്‍മിനലിനുള്ളിലെ ഭക്ഷണശാലയായ ലൈറ്റ് ബൈറ്റ് ഫുഡിനെതിരെയാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ തന്നെ പരാതി ഉന്നയിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ വി.ഐ.പികളടക്കമുള്ള യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതായും കുടിവെള്ളത്തിനും മറ്റുമായി ബാത്ത്റൂമിലെ വെള്ളം ഉപയോഗിക്കുന്നതായുമാണ് പരാതി.

‘പഴയ ഭക്ഷണം ചൂടാക്കി കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പഫ്സ് അടക്കമുള്ള ഭക്ഷണങ്ങള്‍ 9 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമാണ് ഷെല്‍ഫ് ടൈം. എന്നാല്‍ 30 മണിക്കൂറിലധികം പോലും പഴകിയ ഭക്ഷണങ്ങള്‍ ഇവിടെ വിതരണം ചെയ്യാറുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് യാത്രക്കാര്‍ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button