KeralaLatest News

ഉരച്ചുനോക്കിയാല്‍ പോലും മനസിലാകാത്ത മുക്കുപണ്ടം വെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍

തിരുവനന്തപുരം : ഉരച്ചുനോക്കിയാല്‍ പോലും മനസിലാകാത്ത മുക്കുപണ്ടം വെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍. തിരുവനന്തപുരത്തു നിന്നാണ് സംഘം പിടിയിലായത്. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് മുക്കുപണ്ടം ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഈ സംഘത്തിലെ തന്നെ അഞ്ച് പേരെ കഴിഞ്ഞ ആഴ്ച പള്ളിക്കല്‍ പൊലീസ് പിടികൂടിയരുന്നു.

കേരളത്തിനകത്തും പുറത്തും മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘങ്ങളാണ് പിടിയിലായത്. തൃശൂര്‍ സ്വദേശി മണികണ്ഠന്‍, മലപ്പുറം സ്വദേശികളായ ഇര്‍ഷാദ്, മജീദ്, കിളിമാനൂര്‍ സ്വദേശി ഹാനിസ് എന്നിവരാണ് പള്ളിക്കല്‍ പൊലീസിന്റെ പിടിയിലായത്.

അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് മുക്കുപണ്ടം ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഈ സംഘത്തിലെ തന്നെ അഞ്ച് പേരെ കഴിഞ്ഞ ആഴ്ച പള്ളിക്കല്‍ പൊലീസ് പിടികൂടിയരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്.പിടിയിലായ മണികണ്ഠന്‍ നാല് വര്‍ഷം മുന്‍പാണ് സമാന കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button