KeralaLatest News

മേപ്രാല്‍ പള്ളിത്തര്‍ക്കത്തിന് പരിഹാരമായില്ല; ഓര്‍ത്തഡോക്‌സ്- യാക്കോബായ പ്രാര്‍ത്ഥനാ യജ്ഞം തുടരുന്നു

തിരുവല്ല: മേപ്രാല്‍ സെന്റ്. ജോണ്‍സ് പള്ളിയില്‍ തര്‍ക്കം തുടരുന്നു. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനായില്ല. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ പ്രാര്‍ത്ഥനായജ്ഞങ്ങള്‍ തുടരുകയാണ്. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിക്കുള്ളിലും യാക്കോബായ വിഭാഗം സമീപത്തെ പ്രത്യേക പന്തലിലുമാണ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.

കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗത്തിന് പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ റാലി നടത്തി. ചര്‍ച്ച് ആക്ട ആക്ഷന്‍ കൗണ്‍സിലും റാലിയില്‍ പങ്കെടുത്തു. പള്ളിപ്പരിസരത്തേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ഇവരെ തടഞ്ഞു. യൂഹാനോന്‍ റമ്പാന്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്ത് നീക്കി. മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എബ്രഹാം മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ വോദോസിയോസ് വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ട വേലില്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.

മേപ്രാല്‍ പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി കഴിഞ്ഞയിടെ കോടതി വിധിയുണ്ടായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27 ന് വൈകീട്ട് മുതല്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന തുടങ്ങി. പരമ്പരാഗതമായുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. പ്രശ്‌ന പരിഹാരത്തിന് ജില്ലാ ഭരണകൂടം നടത്തിയ ഇടപെടല്‍ ഫലം കണ്ടില്ല. സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button