CricketLatest News

ലോകകപ്പില്‍ തന്റെ ഫേവറൈറ്റുകളെ വെളിപ്പെടുത്തി യുവരാജ് സിംഗ്

മുംബൈ: ഏകദിന ലോകകപ്പിലെ ഫേവറ്റൈറ്റുകളെ വെളിപ്പെടുത്തി ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഇത്തവണ ലോകകപ്പിലെ ഫേവറൈറ്റുകളെന്ന് യുവി പറഞ്ഞു.

ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മടങ്ങിയെത്തിയതോടെ ഓസ്‌ട്രേലിയയും കരുത്തുറ്റ ടീമാണെന്നും മാച്ച് വിന്നര്‍മാര്‍ നിറയെയുള്ള വെസ്റ്റ് ഇന്‍ഡീസ് നിരയും ശക്തമാണെന്നും യുവരാജ് പറഞ്ഞു.

ഹര്‍ദ്ദിക് പാണ്ഡ്യയാകും ഈ ലോകകപ്പിലെ തിളങ്ങുന്ന താരങ്ങളിലൊരാളെന്ന് യുവി പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനായി പാണ്ഡ്യ പുറത്തെടുക്കുന്ന പ്രകടനം അസാമാന്യമാണ്. ഇതേ ഫോം പാണ്ഡ്യ ലോകകപ്പിലും പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. .

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ 90 ശതമാനം പേരും മികച്ച ഫോമിലാണെന്നും യുവി വ്യക്തമാക്കി. മെയ് 30ന് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.നേരത്തെ സൗരവ് ഗാംഗുലിയും തന്റെ ഫേവറ്റൈറ്റുകളെ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button