Education & Career

ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം, ചെങ്ങന്നൂർ, അടൂർ, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേർത്തല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആറ് എൻജിനീയറിംഗ് കോളേജുകളിലേക്ക് 2019-20 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri വെബ്‌സൈറ്റിലോ മേൽപ്പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കണം. ഈ മാസം 25 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും 600 രൂപയുടെ ഡി.ഡിയും സഹിതം മേയ് 29 വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. ബി.ടെക് എൻ.ആർ.ഐ സീറ്റുകൾക്ക് വാർഷിക കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close