Latest NewsIndia

ലോക്‌സഭാതെരഞ്ഞെടുപ്പ് ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു : രേഖപ്പെടുത്തിയത് 60 % പോളിംഗ്

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആറ് മണി വരെ 60 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുപിയില്‍ 50 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ആറാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 59 ലോകസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബംഗാളില്‍ വോട്ടിങ് ശതമാനം മികച്ച് നിന്നതിനോടൊപ്പം വ്യാപക അക്രമവും സംസ്ഥാനത്ത് നടന്നു. എട്ട് മണ്ഡലങ്ങളിലായിരുന്നു പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി – ബി.ജെ.പി – കോണ്‍ഗ്രസ് ത്രികോണ മത്സരമായിരുന്നു നടന്നത്. കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ സഖ്യമില്ലാത്തതിനാല്‍ 2014ല്‍ മുഴുവന്‍ സീറ്റ് നേടിയ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്ന് കോണ്‍ഗ്രസും എ.എ.പിയും ഒരുപോലെ പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button