KeralaLatest News

ജ​പ്തി ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് അമ്മയും മകളും ജീവനൊടുക്കിയ സംഭവം; വി​ശ​ദീ​ക​ര​ണം തേ​ടുമെന്ന് തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ജ​പ്തി ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ അമ്മയും മകളും തീകൊളുത്തി ജീ​വ​നൊ​ടു​ക്കിയ സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. കി​ട​പ്പാ​ടം ജ​പ്തി ചെ​യ്യ​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്നും ഇ​ക്കാ​ര്യം ബാ​ങ്കേ​ഴ്സ് സ​മി​തി​യി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ച​ന്ദ്ര​ന്‍റെ മ​ക​ള്‍ വൈ​ഷ്ണ​വി (19) മാതാവ് ലേഖ (44) എന്നിവരാണ് തീ ​കൊ​ളു​ത്തി മ​രി​ച്ച​ത്. .15 വ​ര്‍​ഷം മു​ന്പ് വീ​ട് വ​യ്ക്കാ​ന്‍ അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് ച​ന്ദ്ര​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ കാ​ന​റാ ബാ​ങ്കി​ല്‍​നി​ന്ന് വാ​യ്പ എ​ടു​ത്തി​രു​ന്നു. ഇ​തു​വ​രെ എ​ട്ടു ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചു. 2010-ലാ​ണ് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​ത്. തി​രി​ച്ച​ട​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്കു​യാ​യി​രു​ന്നു. ഇ​നി​യും നാ​ലു ല​ക്ഷം രൂ​പ കൂ​ടി അ​ട​യ്ക്കാ​നു​ണ്ടെ​ന്നാ​ണ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

Tags

Related Articles

Post Your Comments


Back to top button
Close
Close