KeralaLatest News

പാറ കയ​റ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

ഓയൂര്‍: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പാറ കയ​റ്റിവന്ന ലോറിയായിരുന്നു അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൂയപ്പള്ളിയ്ക്ക് സമീപത്തായാണ് അപകടം നടന്നത്. മുട്ടക്കാവ് കണ്ണന്‍ ഗ്രാനൈ​റ്റ് ഇന്‍ഡസ്ട്രീസിന്റെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തിയിട്ടിരുന്ന കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട ലോറി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close