Education & Career

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154), ചേലക്കര (0488-4227181), കുഴല്‍മന്ദം (04922-285577), മലമ്പുഴ (0491-2530010), മലപ്പുറം (0483-2736211), നാദാപുരം (0496-2556300), നാട്ടിക (0487-2395177), തിരുവമ്പാടി (0495-2294264), വടക്കാഞ്ചേരി (0492-2255061), വട്ടംകുളം (0494-2689655), വാഴക്കാട് (0483-2727070), അഗളി (04924-254699), മുതുവല്ലൂര്‍ (0483-2713218/2714218), മീനങ്ങാടി (0493-6246446) അയലൂര്‍ (04923-241766), താമരശ്ശേരി (0495-2223243), കൊടുങ്ങളൂര്‍ (0480-2812280) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്പെക്ടസ്സും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്സൈറ്റില്‍ www.ihrd.ac.in ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button